02:32am 13 November 2026
NEWS
കൊച്ചിയിലെ ഫ്ലാറ്റിൽ രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി
21/03/2026  10:40 AM IST
nila
കൊച്ചിയിലെ ഫ്ലാറ്റിൽ രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ അശ്വതി നായർ, ശ്രീകുമാരി എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണിവർ. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. 

ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img